ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി-വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13 നാണ് റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസിനെത്തിയ ചിത്രം കൂടിയാണിത്. 

ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സിനായി തുടക്കത്തില്‍ 36 കോടിയാണ് ആമസോണ്‍ മുടക്കിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രം ആമസോണ്‍ പ്രൈമിലെത്തിക്കാന്‍ 15.5 കോടി രൂപ കൂടി മുടക്കിയെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ആകെ മുടക്കിയത് 51.5 കോടി രൂപയാണ്. 

130 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം തിയേറ്ററുകളില്‍ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറില്‍ സേവിയര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. 

മാളവിക മോഹനന്‍, ആന്‍ഡ്രിയ, അര്‍ജുന്‍ ദാസ്,  ഗൗരി ജി കിഷന്‍, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights: Master, Amazon Prime, Video release, Amazon, pays crores to buy the rights