ട്രെയ്ലറിൽ നിന്നും
മാര്‍വല്‍ ആരാധകരെ ആവേശത്തിലാക്കി ഡിസ്നി പ്ലസില്‍ 'മിസ് മാര്‍വല്‍' റിലീസിനൊരുങ്ങുന്നു. മാര്‍വല്‍ കോമിക്സിലെ കമല ഖാന് എന്ന സൂപ്പര്‍ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാര്‍വലിന്റെ സീരീസ് ഒരുങ്ങുന്നത്. പാകിസ്താനി-കനേഡിയന്‍ നടിയായ ഇമാന് വെല്ലാനിയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ഇന്ത്യന്‍ നടന് മോഹന്‍ കപൂറും പാകിസ്കാന് താരം ഫഹദ് ഖാനും സീരീസില്‍ വേഷമിടുന്നു.
മാര്‍വല്‍ സൂപ്പര്‍ഹീറോകളുടെ വലിയ ആരാധകയായാണ് കമല ഖാന്. പാകിസ്താനില്‍ ജനിച്ച് ന്യൂജേഴ്സിയില്‍ വളര്‍ന്ന കമല ഖാന് അവള്‍ക്ക് അമാനുഷികമായ കഴിവുകളുണ്ടെന്ന് തിരിച്ചറിയുന്നതാണ് കഥയുടെ ഇതിവൃത്തം. ആരമിസ് നൈറ്റ്, സാഗര്‍ ഷെയ്ഖ്, റിഷ് ഷാ, മോഹന്‍ കപൂര്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ജൂണ്‍ എട്ട് മുതല്‍ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. ആറ് എപ്പിസോഡുകളാണ് മിസ് മാര്വലിനുള്ളത്.
അവഞ്ചര്‍ ടീ-ഷര്‍ട്ട് ധരിക്കുമ്പോള്‍ കോളേജില്‍ മറ്റുകുട്ടികള്‍ കളിയാക്കുന്നതില്‍ നിന്നാണ് ട്രെയിലര്‍ ആരംഭിക്കുന്നത്. ട്രെയിലര്‍ ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
Content Highlights: Marvel Studios’ Ms. Marvel Official Trailer, Iman Vellani, Fawad Khan, based on Kamala Khan
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..