മാർട്ടിൻ സ്കോസെസി, കുമ്മാട്ടിയിലെ രംഗം
ജി അരവിന്ദന്റ കുമ്മാട്ടി എന്ന ചിത്രത്തെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന് മാര്ട്ടിന് സ്കോസെസി. സ്കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലിം ഫൗണ്ടേഷന്റെ റിസ്റ്റോറേഷന്‍ സ്ക്രീനിംഗ് റൂമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്നു സംവിധായകന് ചിത്രത്തെ പ്രശംസകൊണ്ട് മൂടിയത്.
മനോഹരമായ ഹൃദയഗ്രാഹിയായ, അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്കാരം. കുമ്മാട്ടി എന്തായാലും കാണേണ്ട ഒരു ചിത്രമാണ്. ഇന്ത്യയുടെ പുറത്ത് ഈ സിനിമ അങ്ങനെ ലഭ്യമല്ലാത്തതിനാല്‍ എന്തായാലും ചിത്രം കാണണമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കിക്കൊണ്ട് അരവിന്ദന് സംവിധാനം ചെയ്ത സിനിമയാണ് കുമ്മാട്ടി. അമ്പലപ്പുഴ രാവുണ്ണി, അശോക് ഉണ്ണികൃഷ്ണന്, കുട്ടിയേടത്തി വിലാസിനി തുടങ്ങിയവരായിരുന്നു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജി അരവിന്ദനായിരുന്നു തിരക്കഥ. കാവാലം നാരായണപ്പണിക്കരാണ് ഗാനങ്ങള്‍ ഒരുക്കിയത്. 1979ല്‍ കേരള സര്‍ക്കാരിന്റെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള പുരസ്കാരം ചിത്രം നേടിയിരുന്നു.
ഷട്ടര്‍ ഐലന്‍ഡ്, ദ ഡിപ്പാര്‍ട്ടഡ്, ഗുഡ്ഫെല്ലാസ്, ദ ഐറിഷ്മാന് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് സ്കോസെസി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..