ഇന്‍ര്‍നാഷ്ണല്‍  ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് പുരസ്‌കാരം നടന്‍ അമിതാഭ് ബച്ചന്. ഫിലിം ആര്‍ക്കൈവ്‌സിന് ബച്ചന്‍ നല്‍കിയ സംഭാവകള്‍ക്കാണ് അംഗീകാരം. 

ഹോളിവുഡ് സംവിധായകരായ ക്രിസ്റ്റഫര്‍ നോളന്‍, മാര്‍ട്ടിന്‍ സ്‌കോര്‍സേസ് എന്നിവര്‍ ചേര്‍ന്നാണ് ബച്ചനെ ആദരിക്കുന്നത്. മാര്‍ച്ച് 19 ന് വെര്‍ച്ച്വലായാണ് ചടങ്ങ് നടത്തുന്നത്. 

ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ബച്ചനെ പുരസ്‌കാരത്തിനായി നാമ നിര്‍ദ്ദേശം ചെയ്തത്. 2015 മുതല്‍ ബച്ചന്‍ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ അംബാസിഡറായി പ്രവര്‍ത്തിക്കുന്നു. ഫിയാഫ് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ബച്ചന്‍.

പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനം തോന്നുന്നു. നമ്മുടെ സിനിമാ പാരമ്പര്യത്തില്‍ അഭിമാനമുണ്ട്. ബൃഹത്തായ ആ പാരമ്പര്യത്തെ ഭാവി തലമുറയ്ക്ക് വേണ്ടി സംരക്ഷിക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. എനിക്ക് പിന്തുണ നല്‍കിയ സഹപ്രവര്‍ത്തകര്‍ക്കും സര്‍ക്കാറിനും ഞാന്‍ നന്ദി പറയുന്നു- ബച്ചന്‍  പറഞ്ഞു. 

Content Highlights: Martin Scorsese Christopher Nolan to felicitate Amitabh Bachchan with FIAF Award