കുഞ്ചാക്കോ ബോബൻ, നിമിഷ ജോർജ്, ജോജു ജോർജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത നായാട്ട് റീമേയ്ക്കിനൊരുങ്ങുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലാണ് ചിത്രത്തിന് റീമേയ്ക്ക് ഒരുങ്ങുന്നത്. തമിഴിൽ ചിത്രം സംവിധാനം ചെയ്യുന്നത് ​ഗൗതം വാസുദേവ് മേനോനാണ്.

തീയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമാണ് നായാട്ട്. പിന്നീട് ചിത്രം നെറ്റ്ഫ്ലിക്സിലും പ്രദർശനത്തിനെത്തിയിരുന്നു.

ന്യൂയോര്‍ക്ക് ടൈംസ് തിരഞ്ഞെടുത്ത അഞ്ച് മികച്ച അന്താരാഷ്ട്ര ചിത്രങ്ങളില്‍  നായാട്ട് ഇടം നേടിയിട്ടുണ്ട്. ദ അണ്‍നോണ്‍  സൈന്റ്, സൈ്വറ്റ്, എയര്‍ കണ്ടീഷ്ണര്‍, ലിനാ ഫ്രം ലിമ തുടങ്ങിയവയാണ് മറ്റ് നാല് സിനിമകള്‍.

മൂന്ന് പോലീസുകാർ നേരിടുന്ന പ്രശ്നങ്ങൾ സമകാലിക സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ പറഞ്ഞുവെക്കുകയാണ് ചിത്രം. ഷാഹി കബീർ ആണ് നായാട്ടിന്റെ രചന നിർവഹിച്ചത്. ആറ് വർഷത്തിനുശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകയുമുണ്ടായിരുന്നു നായാട്ടിന്. ഷൈജു ഖാലിദ് ആയിരുന്നു ഛായാഗ്രഹണം.

content highlights : martin prakkatt movie nayattu remake in tamil by gautham vasudev menon