മാർക്കലിന്റെ യാത്രയയപ്പ് ചടങ്ങിലെ ദൃശ്യം, മാർക്കൽ മോറോ
കൊല്ലപ്പെട്ട റാപ്പ് ഗായകന് മാര്‍ക്കല്‍ മോറോവിന്റെ മൃതദേഹം വേദിയില്‍ ചാരിനിര്‍ത്തി ദുഃഖമാചരിച്ച് കുടുംബവും സുഹൃത്തുക്കളും. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുന്ന ചടങ്ങിന് പകരമാണ് വേദിയില്‍ ചാരി നിര്‍ത്തിയത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ ചടങ്ങില്‍ പങ്കെടുത്തു. ദൃശ്യങ്ങള്‍ വൈറലായതോടെ വലിയ വിവാദമായി.
കഴിഞ്ഞ മാസമാണ് മാര്‍ക്കല്‍ മോറോ കൊല്ലപ്പെടുന്നത്. മേരിലാന്റിലെ ഒരു പാര്‍ക്കിങ് പ്രദേശത്ത് വെടിയേറ്റായിരുന്നു മരണം. ഇതേക്കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടെയാണ് നിശാക്ലബിലെ വീഡിയോ വൈറലായത്.
വിമര്‍ശനങ്ങള്‍ ഏറെയുണ്ടെങ്കിലും മകന് നല്കാവുന്ന ഏറ്റവും വലിയ ആദരമാണിതെന്നാണ് മാതാവ് പ്രാട്രിക് മോറോ പറയുന്നത്. "ആളുകള്‍ എന്തും പറഞ്ഞോട്ടെ. എന്റെ മകന് നിശാക്ലബിലെ വേദിയില്‍ ഒരുപാട് പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. എന്റെ മകന് ഇതിനേക്കാള്‍ നല്ല യാത്രയയപ്പ് നല്കാനില്ല"- പാട്രിക് മോറോ പറഞ്ഞു.
സംഭവത്തില്‍ നിശാക്ലബ് അധികൃതര്‍ മാപ്പ് പറഞ്ഞിട്ടുണ്ട്.
Content Highlights: Markelle Morrow American rapper funeral Video Controversy
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..