ബിബിന്‍ ജോര്‍ജ്, നമിത പ്രമോദ്, ഗൗരി കിഷന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാക്കി, ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന മാര്‍ഗംകളിയുടെ ട്രെയ്‌ലര്‍ പുറത്ത്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം കോമഡിയും സസ്‌പെന്‍സും എല്ലാം കൂട്ടിയിണക്കുന്ന മാസ് എന്റര്‍ ടെയിനറാണെന്നാണ് ട്രെയിലര്‍ പറയുന്നു.

ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥ. ഡയലോഗുകള്‍ രചിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെ. വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ഗാനങ്ങള്‍ക്ക് വരികളെഴുതുന്നത് ബി കെ ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ്. സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. 

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ആഗസ്റ്റിലാണ് ചിത്രം റിലീസാകുന്നത്.

Content Highlights : Margamkali official trailer, Bibin George, Namitha Pramod