ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പിടികിട്ടാപ്പുള്ളി'. ചിത്രത്തിന്റെ  ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ റീലീസ് ചെയ്തപ്പോള്‍, സെക്കന്‍ഡ് ഹീറോയിന്‍ കൂടിയായ തന്റെ കഥാപാത്രം ഒഴിവാക്കിയതിനെതിരെ ചിരിയുണര്‍ത്തുന്ന പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് നടി മറീന മൈക്കിള്‍.

താരത്തിന്റെ വേറിട്ട പ്രതിഷേധം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

'അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍  ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്' എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തിയാണ്  ടൈറ്റില്‍ പോസ്റ്റര്‍ മറീന തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. സണ്ണി വെയിന്‍, അഹാന കൃഷ്ണന്‍, മറീന മൈക്കിള്‍, ലാലു അലക്‌സ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഷ്ണു ശ്രീകണ്ഠന്‍ ആണ്.

Content Highlights: Mareena Michael Kurisingal about pidikittapulli movie sunny wayne Ahana Krishna