Tahir Raj Bhasin
2014-ൽ പുറത്തിറങ്ങിയ മർദാനി എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് താഹിർ രാജ് ഭാസിൻ. എന്നാൽ, മർദാനിക്ക് മുമ്പ് ഏതാണ്ട് 250-ഓളം ചിത്രങ്ങളുടെ ഓഡിഷനുകളിൽനിന്ന് താൻ പുറത്താക്കപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് താഹിർ. ആ കാലഘട്ടത്തെ കഠിനമായ സമയമെന്ന് വിശേഷിപ്പിക്കാനല്ല താൻ ആഗ്രഹിക്കുന്നതെന്നും ഒരുപാട് പഠിക്കാൻ സാധിച്ച സമയമായാണ് കാണുന്നതെന്നും താഹിർ പറയുന്നു.
"മൂല്യവത്തായ എന്തും നേടാൻ സമയമെടുക്കും, ഇത് ഞാൻ ആദ്യമായി മുംബൈയിൽ വന്നപ്പോൾ മനസ്സിലാക്കിയ കാര്യമാണ്. ‘മർദാനി’ ക്ക് മുമ്പ് ഏതാണ്ട് മൂന്ന് വർഷങ്ങളോളം 250 ഓഡിഷനുകളിൽനിന്ന് എന്നെ നിരസിച്ചു, പക്ഷേ അതിനെ മികച്ച ഇന്ധനമായും പ്രതികരണമായും ഞാൻ ഉപയോഗിച്ചു.
"സത്യം പറഞ്ഞാൽ, മുംബൈയിലെ എന്റെ ആദ്യ നാളുകളെ ഒരു കഠിനമായ സമയമായി ഞാൻ കണ്ടിട്ടില്ല. അത് അഭിലാഷങ്ങൾ പൂർത്തീകരിക്കുന്ന ഘട്ടമായിരുന്നു. ഞാൻ ഒരു സ്വപ്നം ദൃശ്യവൽക്കരിക്കുകയും അത് യാഥാർത്ഥ്യമാക്കാൻ ആഗ്രഹിക്കുകയും ചെയ്തു,ഈ പ്രതിബന്ധങ്ങളും യാത്രയുമാണ് ആ വിജയത്തെ ആഘോഷിക്കാവുന്നത്ര വിലമതിക്കുന്നതാക്കുന്നത്." താഹിർ പറയുന്നു.
83 ആണ് താഹിറിന്റെ ഏറ്റവും പുതിയ ചിത്രം. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന്റെ കഥ പറയുന്ന ചിത്രത്തിൽ സുനിൽ ഗവാസ്കറിന്റെ വേഷത്തിലാണ് താഹിറെത്തുന്നത്. താപ്സി പന്നു നായികയായെത്തുന്ന ലൂപ് ലപേട്ടയാണ് താഹിറിന്റെ മറ്റൊരു ചിത്രം.
Content Highlightsv : Mardaani Actor Tahir Raj Bhasin Says he was rejected 250 times before getting a break
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..