കോൺക്രീറ്റ് മിക്സർ ട്രാക്ടർ ബൈക്കിടിച്ചു, നടി കല്യാണി കുരാലേയ്ക്ക് ദാരുണാന്ത്യം


കോലാപുർ സിറ്റിയിലെ രാജരാംപുരി സ്വദേശിനിയായ കല്യാണി അടുത്തിടെ ഹലോന്ദിയില്‍ ഒരു റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. റസ്റ്റോറന്‍റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

അന്തരിച്ച മറാത്തി നടി നടി കല്യാണി കുരാലേ യാദവ് | ഫോട്ടോ: www.instagram.com/krsweet333/

കോലാപുർ: ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട് മറാത്തി സീരിയല്‍ നടി കല്യാണി കുരാലെ യാദവിന് (32) ദാരുണാന്ത്യം. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ട്രാക്ടര്‍ ഇടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. മറാത്തിയിലെ ജനപ്രിയ ടെലിവിഷൻ പരിപാടികളായ തുഝ്യത് ജീവ് രം​ഗ്ലാ, ദഖാഞ്ചാ രാജ ജ്യോതിബാ എന്നിവയിലൂടെ ശ്രദ്ധേയയായ നടിയാണ് കല്യാണി.

കല്യാണി സഞ്ചരിച്ച ബൈക്കിൽ കോൺക്രീറ്റ് മിക്സർ ട്രാക്ടറാണ് ഇടിച്ചതെന്ന് പോലീസ് അറിയിച്ചു. സം​ഗ്ലി-കോലാപുർ ഹൈവേയിൽ ഹലോന്ദി ഭാ​ഗത്താണ് അപകടമുണ്ടായത്. കോലാപൂർ സിറ്റിയിലെ രാജരാംപുരി സ്വദേശിനിയായ കല്യാണി അടുത്തിടെ ഹലോന്ദിയില്‍ ഒരു റസ്റ്റോറന്‍റ് തുടങ്ങിയിരുന്നു. റസ്റ്റോറന്‍റ് അടച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.



ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ട്രാക്ടർ ഡ്രൈവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരവും മോട്ടോർ വാഹന നിയമപ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് കോലാപുർ പോലീസ് വ്യക്തമാക്കി. ഷിരോലി പോലീസ് സ്റ്റേഷനിലാണ് പ്രഥമ വിവര റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

Content Highlights: Marathi TV actor Kalyani Kurale-Jadhav killed in road accident, Kalyani Kurale Jadhav Passed Away


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented