തീയേറ്ററുകളെ പൂരപ്പറമ്പാക്കാൻ കുഞ്ഞാലി മരക്കാരും സംഘവും എത്താൻ ഇനി അഞ്ചു നാൾ മാത്രം. ആരാധകരുടെ ആവേശം വാനോളം ഉയർത്തിക്കൊണ്ട് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കുഞ്ഞാലിയുടെ സംഭാഷണം ഉൾക്കൊള്ളിച്ചാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. 

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറുകൾ തരം​ഗമായി മാറിയിരുന്നു..പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഡിസംബർ 2നാണ് മരക്കാർ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിൻറെ മുടക്കുമുതൽ 100 കോടിയാണ്. പോയ വർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. 
 
സാബു സിറിലാണ് കലാ സംവിധായകൻ.  തിരു ആണ് ഛായാ​ഗ്രഹണം.  

content highlights : Marakkar Sneak Peak video Mohanlal Priyadarshan Marakkar release