കേരളം കാത്തിരിപ്പോടെ വരവേറ്റ ചിത്രമായിരുന്നു പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം.' എന്നാല്‍ ചിത്രം റിലീസ് ചെയ്തതോടെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സിനിമ മോശമാണെന്ന പ്രചരണങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി. ഇതിനെതിരേ രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ ഭാഗമായ മാല പാര്‍വതി. 

എല്ലാ അപവാദ പ്രചരണങ്ങളേയും മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം അതിജീവിക്കുമെന്നും വമ്പിച്ച വിജയമാകുമെന്നും മാല പാര്‍വതി പറയുന്നു. 

കോവിഡിൻ്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററിൽ വിജയിക്കുന്നതായി...

Posted by Maala Parvathi on Friday, 3 December 2021

 

മാല പാര്‍വതിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം 

കോവിഡിന്റെ ആഘാതം വലിയ രീതിയാണ് സിനിമയെ ബാധിച്ചത്.കുറുപ്പും, ജാനേമനും, മാനാടും ഒക്കെ തിയറ്ററില്‍ വിജയിക്കുന്നതായി അറിഞ്ഞപ്പോള്‍ വലിയ ആശ്വാസവും സന്തോഷവും അനുഭവപ്പെട്ടു.'മരക്കാര്‍, തിയറ്ററിലേക്കെത്തുന്നു എന്ന വാര്‍ത്ത ഏറെ പ്രതീക്ഷ നല്‍കി.

ചിത്രമിറങ്ങിയ അന്ന് മുതല്‍, ചിത്രത്തെ ആക്ഷേപിക്കുന്ന ട്രോളുകള്‍ കണ്ടു തുടങ്ങി. സിനിമ ചരിത്രത്തിലെ തന്നെ ഒരു അബദ്ധം എന്ന നിലയ്ക്കാണ് പ്രചരണം നടന്നത്.എന്നാല്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം ' എന്ന ഈ പ്രിയദര്‍ശന്‍ ചിത്രം എല്ലാ അപവാദ പ്രചരണങ്ങളെയും അതിജീവിക്കും.

ഇത്രയും ടെക്‌നിക്കലി ബ്രില്യന്റ് ആയ ഒരു ചിത്രം മലയാളത്തില്‍ ഇറങ്ങിയതില്‍ അഭിമാനിക്കുന്നു. അപവാദങ്ങള്‍, നെഗറ്റീവ് കമന്റുകള്‍ക്കും ഇടയ്ക്ക് ചിത്രത്തിനോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്നു.ചിത്രത്തിന്റെ പിന്നിലെ അദ്ധ്വാനത്തിനെ ആദരിക്കുന്നു.

യഥാര്‍ത്ഥത്തില്‍ സിനിമയെ സ്‌നേഹിക്കുന്നവര്‍ ചിത്രത്തെ സ്വീകരിക്കുന്നുണ്ട്. ഇത് വമ്പിച്ച വിജയമാകും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

 

Content Highlights: Marakkar overcome degrading comments - Maala Parvathy