ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം അറബിക്കടലിന്റെ സിംഹം തീയേറ്ററുകളിലെത്താൻ ഇനി രണ്ട് ദിവസങ്ങൾ മാത്രം.

മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച പ്രതിഭകളാണ് അണിനിരക്കുന്നത്. നടി കീർത്തി സുരേഷും ചിത്രത്തിൽ ആർച്ച എന്ന കഥാപാത്രമായെത്തുന്നുണ്ട്. 

ഇപ്പോഴിതാ ചിത്രത്തിൽ ആർച്ചയുടെ ​ഗെറ്റപ്പിന് പ്രചോദനമായ ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണ് കീർത്തി. 

ഡിസംബർ 2നാണ് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നത്. കീർത്തിയ്ക്ക് പുറമേ പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെൻറ് തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 

മലയാളത്തിലെ എക്കാലത്തെയും ഉയർന്ന ബജറ്റ് ചിത്രമായ മരക്കാറിന്റെ മുടക്കുമുതൽ 100 കോടിയാണ്. പോയവർഷം റിലീസിനെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു മരക്കാർ. ആറ് ദേശീയ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം. ഡോക്ടർ റോയ്, സന്തോഷ് ടി. കുരുവിള എന്നിവർ സഹനിർമാതാക്കളാണ്. 
 
സാബു സിറിലാണ് കലാ സംവിധായകൻ.  തിരു ആണ് ഛായാ​ഗ്രഹണം. 

content Highlights : Marakkar Keerthy suresh Character getup inspired from Ravi Varma paintings