മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. 

പ്രഖ്യാപിച്ച അന്ന് മുതല്‍ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

  ഇവരെക്കൂടാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് 'മരക്കാര്‍- അറബിക്കടലിന്റെ സിംഹം'. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സാബു സിറില്‍ കലാസംവിധാനം നിര്‍വഹിക്കും

അഞ്ചു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത് . ലോകമെമ്പാടുമുള്ള 5000 തിയേറ്ററുകളിലായി 2020 മാര്‍ച്ച് 26 ന് ചിത്രം റിലീസിനെത്തും.

Marakkar

Content Highlights : Marakkar Arabikkadalinte Simham First Look Poster Mohanlal Priyadarshan Manju Warrier Pranav Kalyani