മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ഇതിഹാസ സിനിമയ്ക്കും, കുഞ്ഞാലി മരക്കാര്‍ എന്ന സേനാനിയ്ക്കും ആദരവുകള്‍ അര്‍പ്പിച്ചു കൊണ്ട്, റിലീസിംഗിന് മണിക്കൂറുകള്‍ അവശേഷിക്കെ, സ്‌നേഹ സംഗീത സമ്മാനവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍.

സംസ്ഥാന പുരസ്‌കാര ജേതാവ് സുജേഷ് ഹരിയുടെ വരികള്‍ക്ക് ശബ്ദം പകര്‍ന്നിരിക്കുന്നത് പിന്നണി ഗായകനായ മത്തായി സുനില്‍ ആണ്. സംവിധാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സോജു ജോഷ്വാ ആശയവും, ആവിഷ്‌കാരവും നിര്‍വ്വഹിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് നവാഗതനായ യദു നന്ദന്‍ ആണ്. സൗണ്ട്എ ഡിസൈന്‍ ധനുഷ് നയനാറും, എറ്റിംഗ് ജെഷിന്‍ അനിമോനും നിര്‍വ്വഹിച്ചിരിക്കുന്നു.

യാരോ ഇന്ത്യയുടെ ( www.youtube.com/yaroIndia ) യൂട്യൂബ് ചാനലില്‍ ഗാനം റിലീസ് ചെയ്തു.

 

Content Highlights: Marakkar arabikadalinte simham release, Sujesh Hari,  Yadhunandhan, Mathai, Sunil, Garjanam Tribute song