പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മരക്കാര്‍; അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പുറത്തുവിട്ടു. കുഞ്ഞാലി മരയ്ക്കാര്‍ നാലാമന്റെ ചരിത്രമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

മധു, അര്‍ജുന്‍ സര്‍ജ, സുനില്‍ ഷെട്ടി, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, സുഹാസിനി മണിരത്നം, മഞ്ജു വാര്യര്‍, സംവിധായകന്‍ ഫാസില്‍, സിദ്ദീഖ്, നെടുമുടി വേണു, മുകേഷ്, ഇന്നസെന്റ്, പ്രണവ് മോഹന്‍ലാല്‍, മാമുക്കോയ, നന്ദു, ഹരീഷ് പേരടി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു. 

അഞ്ച് ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം രാജ്യത്തെ 5000 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തും. മാര്‍ച്ച് 26 നാണ് ചിത്രം പുറത്തിറങ്ങുന്നത്.

Content Highlights: Marakkar Arabikadalinte Simham trailer, Mohanlal, Priyadarshan, Akshy kumar, Hindi, Tamil, Telugu, Film