ഇച്ചാക്കയുമൊത്ത് മോഹൻലാൽ, സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച് സൂപ്പർതാര ഫോട്ടോ


മോഹൻലാലിന്റെ പുതിയ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു മമ്മൂട്ടി.

മോഹൻലാലും മമ്മൂട്ടിയും. മോഹൻലാൽ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം

മലയാളസിനിമയുടെ അഭിമാനതാരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. പതിറ്റാണ്ടുകളായി ഇരുവരും മലയാളസിനിമയുടെ നെടുംതൂണുകളാണ് ഇരുവരും. രണ്ടുപേരും എപ്പോഴൊക്കെ ഒരുമിച്ചുവന്നിട്ടുണ്ടോ അന്നെല്ലാം ആഘോഷമാണ് ആരാധകർക്ക്. മോഹൻലാൽ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ പോസ്റ്റും അതിൽ നിന്ന് വ്യത്യസ്തമല്ല.

മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന തന്റെ ചിത്രമാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്. ഇച്ചാക്കയ്ക്കൊപ്പം എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന തലക്കെട്ട്. മോഹൻലാലിന്റെ പുതിയ വീട്ടിൽ സന്ദർശനത്തിനെത്തിയതായിരുന്നു മമ്മൂട്ടി. ഇതേ ചിത്രം ലാലിന്റെ പുതിയവീട്ടിൽ എന്ന തലക്കെട്ടോടെ മമ്മൂട്ടിയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം ചിത്രം കയറി വൈറലായി.മലയാളികൾ ഒന്നടങ്കം ചിത്രം ഏറ്റെടുത്തു. യുവസിനിമാതാരങ്ങളുൾപ്പെടെ ചിത്രം ഷെയർ ചെയ്തു. രണ്ട് ലെജൻഡുകൾ ഒറ്റച്ചിത്രത്തിൽ, ഇച്ചാക്കയും അനിയനും, പ്രിയമുള്ളവർക്ക് പ്രായം ഏൽക്കില്ല, കാര്യമായി എന്തോ നടക്കാൻ പോകുന്നു, മലയാള സിനിമയുടെ അഭിമാനം... സ്വന്തം പ്രയത്നം കൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിച്ചവർ തുടങ്ങി കമന്റുകളുടെ പ്രവാഹം തന്നെയുണ്ടായി. ഹരികൃഷ്ണൻസ് 2 ആലോചിച്ചാലോ എന്നായിരുന്നു ചിലർക്ക് അറിയേണ്ടത്.

വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ രണ്ടുപേരും ശബ്ദസാന്നിധ്യമാവുന്നുണ്ട്. നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തുന്നത് മോഹൻലാലിന്റെ ശബ്ദത്തിലൂടെയാണ്. സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം നൽകാനാണ് മമ്മൂട്ടിയെത്തുന്നത്.

ജോഷിയുടെ ട്വന്റി-ട്വന്റിയിലാണ് ഇരുവരും ഇതിനുമുമ്പ് ഒരുമിച്ചഭിനയിച്ചത്. മോൺസ്റ്റർ, ബറോസ്, എമ്പുരാൻ, ഓളവും തീരവും എന്നിവയാണ് മോഹൻലാലിന്റേതായി വരാനിരിക്കുന്ന ചിത്രങ്ങൾ. റോഷാക്ക്, ക്രിസ്റ്റഫർ, നൻപകൽ നേരത്ത് മയക്കം, കടു​ഗണ്ണാവ ഒരു യാത്രാക്കുറിപ്പ്, ഏജന്റ് എന്നിവയാണ് മമ്മൂട്ടിയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങൾ.

Content Highlights: maohanlal and mammootty photo viral, mammootty visited mohanlal in his house


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented