ഉയരെയ്ക്ക് ശേഷം മനു അശോകനും ടൊവിനോയും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. കാണെകാണെ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ബോബി സഞ്ജയ് ആണ്. ഉയരെയ്ക്ക് ശേഷം ഈ ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

1983, ക്വീൻ എന്നീ ചിത്രങ്ങൾ നിർമിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത് . 'ആസ് യു വാച്ച്' എന്ന ടാഗ്​ലൈനോടുകൂടിയാണ് പോസ്ററർ പുറത്തുവന്നത്.

ഒക്റ്റോബർ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന കാണെക്കാണെയിൽ ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട്, ശ്രുതി രാമചന്ദ്രൻ, പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. പ്രൊഡക്ഷൻ കൺട്രോളർ ഷബീർ പെരിന്തൽമണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ. പരസ്യകല ഓൾഡ് മോങ്ക്സ്. പി.ആര്‍.ഒ: മഞ്ജു ഗോപിനാഥ്‌

Content Highlights :Manu Ashokan Tovino Bobby Sanjay teams up for new movie KaneKane