ചെന്നൈ: കോവിഡ് വാക്‌സിനെടുക്കുന്നതിനെതിരേ നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തതിനെത്തുടര്‍ന്ന് നടന്‍ മന്‍സൂര്‍ അലിഖാന്‍ മുന്‍കൂര്‍ ജാമ്യം തേടി. ചെന്നൈ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കോവിഡ് വാക്‌സിനെടുത്ത നടന്‍ വിവേകിന്റെ മരണത്തെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശമാണ് കേസിന് അടിസ്ഥാനം. 

വാക്‌സിനെടുത്തതാണ് വിവേകിന്റെ മരണത്തിന് കാരണമെന്നായിരുന്നു മന്‍സൂര്‍ അലിഖാന്റെ ആരോപണം. ബി.ജെ.പി. നേതാവ് രാജശേഖരന്‍ ചെന്നൈ പോലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നു. ചെന്നൈ കോര്‍പ്പറേഷന്‍ കമ്മിഷണര്‍ നല്‍കിയ പരാതിയില്‍ വടപളനി പോലീസ് മന്‍സൂര്‍ അലിഖാനെതിരേ കേസെടുത്തിരുന്നു.

കോവിഡ് വാക്‌സിനെതിരേ ഒരു പരാമര്‍ശവും നടത്തിയിട്ടില്ലെന്നും നിര്‍ബന്ധപൂര്‍വം വാക്‌സിനെടുപ്പിക്കുന്നതിനെ എതിര്‍ക്കുകയാണ് ചെയ്തതെന്നും മന്‍സൂര്‍ അലിഖാന്‍ ജാമ്യാപേക്ഷയില്‍ ബോധിപ്പിച്ചു.

Content Highlights: Mansoor Ali khan actor files for anticipatory bail on Anti Vaccination Remark