നിവാര്‍ ചുഴലിക്കാറ്റില്‍ തമിഴ്നാട് ഭീതിയിലാണ്ടിരിക്കെ വീഡിയോ ചെയ്ത നടൻ മൻസൂർ അലിഖാനെതിരേ രൂക്ഷ വിമർശനം. അദ്ദേഹം താമസിക്കുന്നിടത്തും കാറ്റിനെ തുടർന്നുണ്ടായ പേമാരിയിൽ വെള്ളം കയറിയതോെടയാണ് ഇങ്ങനെയൊരു വിഡിയോയുമായി നടൻ രംഗത്തെത്തിയത്. വെള്ളത്തിൽ ബാത്ത്ടബ്ബിലിരുന്ന് വിഡിയോ ചെയ്യുകയാണ് താരം. തമിഴിലെ ചില പാട്ടുകൾ പാടിയാണ് അദ്ദേഹം മഴ ആസ്വദിക്കുന്നത്.
2020ൽ സംഭവിച്ച എല്ലാ ദുരന്തങ്ങളും ചുഴലിക്കാറ്റുമൂലം നശിച്ചുപോകണമെന്ന് നടൻ പറയുന്നു. ഇത് സമൂഹ മാധ്യമങ്ങളിലൂടെ വെെറലായതോടെ ഇദ്ദേഹത്തിനെതിരേ രൂക്ഷ വിമർശനമുയരുകയാണ്. ഒരുനാട് മുഴുവൻ ഭീതിയിൽ നിൽക്കുമ്പോൾ ഇങ്ങനെ വീഡിയോ ചെയ്യുന്നത് പക്വതയില്ലായ്മയുടെ തെളിവാണെനന്ന് വിമർശകർ പറയുന്നു.
അതേ സമയം ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ അഞ്ച് പേരാണ് തമിഴ്നാട്ടിൽ മരിച്ചത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിലാണ് കടലൂർ - പുതുച്ചേരി തീരത്ത് ചുഴലിക്കാറ്റ് കര തൊട്ടത്. ഇന്ന് പുലർച്ച രണ്ടരയോടെ തീരത്തെത്തിയ നിവാർ ആറ് മണിക്കൂർ ശക്തമായി വീശിയടിച്ചു. തമിഴ്നാട്ടില്‍ നിരവധി വീടുകൾ തകർന്നു. ലക്ഷകണക്കിന് പേരെ മാറ്റിപാർപ്പിച്ചതിനാല്‍ ആളപായം കുറക്കാന്‍ സാധിച്ചു.
Content Highlights: Mansoor Ali Khan actor enjoys by boating in the flooding water Viral Video