ഇന്ത്യൻ അമേരിക്കൻ സംവിധായകനായ മനോജ് നൈറ്റ് ശ്യാമളന്റെ ഏറ്റവും പുതിയ ഹോളിവുഡ് ചിത്രം ഓൾഡിന്റെ ട്രെയ്ലർ പുറത്തിറങ്ങി.

സൈക്കളോജിക്കൽ ഹൊറർ ത്രില്ലറായി ഒരുക്കുന്ന ചിത്രം ഏറെ ദുരൂഹതകൾ നിറഞ്ഞ ഒരു ദ്വീപിൽ ഒറ്റപ്പെട്ടു പോകുന്ന വിനോദസഞ്ചാരികളുടെ കഥയാണ് പറയുന്നത്.

സ്പ്ലിറ്റ്, ഗ്ലാസ് എന്നീ ചിത്രങ്ങൾക്കു ശേഷം മനോജ് നൈറ്റ് ശ്യാമളൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഗായെൽ ഗാർസിയ, വിക്കി ക്രീപ്സ്, റഫസ് സെവെൽ, അബ്ബെ ലീ, അലെക്സ് വോൾഫ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ചിത്രം ജൂലൈ 23ന് റിലീസ് ചെയ്യും.

Content Highlights : Manoj Night Shyamalan Movie Old Trailer