മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് അഭിനേതാക്കളാണ് മനോജ്.കെ.ജയനും ഉര്‍വശിയും. അച്ഛനമ്മമാരുടെ പാത പിന്തുടര്‍ന്ന് ഇരുവരുടെയും മകള്‍ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയും സിനിമയിലെത്തുമെന്ന ചര്‍ച്ചകളും തകൃതിയായി നടക്കുന്നുണ്ടായിരുന്നു. അതിന് കാരണമായത് കുഞ്ഞാറ്റ ചെയ്ത ഡബ്സ്മാഷ് വിഡിയോകളാണ്. 

അമ്മ ഉര്‍വശിയുടെയും അമ്മയുടെ ചേച്ചി കല്‍പനയുടെയുമെല്ലാം തകര്‍പ്പന്‍ കോമഡി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി കുഞ്ഞാറ്റ ചെയ്ത ഡബ്സ്മാഷുകള്‍ വൈറലായിരുന്നു. താര കുടുംബത്തിലെ ഇളം തലമുറക്കാരി ഒട്ടും മോശമാക്കിയില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്

ഇപ്പോള്‍ കുഞ്ഞാറ്റയുടെ അഭിനയത്തെക്കുറിച്ചും സിനിമാപ്രവേശനത്താകുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മനോജ് കെ ജയന്‍. ഒരു അവാര്‍ഡ്നിശയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് താരം മകളെ കുറിച്ച് വാചാലനായത്. 

'എല്ലാവരും അവളുടെ അഭിനയം നന്നായെന്ന് പറഞ്ഞാല്‍ ആശാത്തി പഠിപ്പും കളഞ്ഞു അവിടുന്ന് ഇറങ്ങും. അതോണ്ട് അവള്‍ നന്നായി പഠിച്ചോട്ടെ എന്നാണ് എന്റെ ആഗ്രഹം. പിന്നെ ഞാന്‍ ഒരു നടനാണ് അവളുടെ അമ്മ ഉര്‍വശി വലിയ ഒരു നടിയാണ്.

അപ്പോള്‍ ഞങ്ങളുടെ മകള്‍ എന്നു പറഞ്ഞാല്‍.. ദൈവം ചിലപ്പോള്‍ അങ്ങനെയൊരു വിധിയാണ് വയ്ക്കുന്നതെങ്കില്‍ വളരെ സന്തോഷം...കാരണം ഞങ്ങള്‍ അഭിനേതാക്കളാണ്. നല്ലതിനാണെങ്കില്‍ അങ്ങനെ സംഭവിക്കട്ടെ.' - മനോജ് കെ ജയന്‍ പറയുന്നു.

ബെംഗളൂരുവില്‍ ബിരുദ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞാറ്റ.  

Content Highlights : Manoj K jayan About Daughter Thejalakshmi Kunjatta Dubsmash Videos Urvashi Manoj K Jayan Daughter