ജയ്പുർ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന പ്യൂർ ഇവിൾ: ബാഡ് മെൻ ഓഫ് ബോളിവുഡ് എന്ന ചടങ്ങിൽ നടൻ മനോജ് ബാജ്പേയി സംസാരിക്കുന്നു | ഫോട്ടോ: പി.ടി.ഐ
ജയ്പുർ: ചലച്ചിത്ര വ്യവസായത്തിൽ കോവിഡ് മഹാമാരി വലിയ മാറ്റമാണുണ്ടാക്കിയതെന്ന് നടൻ മനോജ് ബാജ്പേയി. ഇക്കാലയളവിൽ ബോളിവുഡിൽ മുൻനിര താരങ്ങൾക്കൊപ്പം കഴിവുള്ള കലാകാരന്മാർക്ക് തുല്യ അവസരമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. ജയ്പുർ സാഹിത്യോത്സവത്തിന്റെ ഭാഗമായി നടന്ന 'പ്യൂർ ഇവിൾ: ബാഡ് മെൻ ഓഫ് ബോളിവുഡ്' എന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായകന്റേത് ഒഴികെയുള്ള ഏത് വേഷവും ചെയ്യുന്ന ആരെയും സെറ്റിലും പ്രേക്ഷകർക്കിടയിലും പോസ്റ്ററുകളിലും പുരസ്കാരദാന ചടങ്ങുകളിലും ഒരു രണ്ടാം തരം പൗരന്മാരെപ്പോലെയാണ് കണ്ടിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. തനിക്കൊരിക്കലും അത് നല്ല കാര്യമായി തോന്നിയില്ല, അതുകൊണ്ട് ബോംബെയിലേക്ക് മാറാനേ ആഗ്രഹിച്ചില്ല. കാരണം, അവർക്ക് പരമാവധി തനിക്ക് വില്ലൻ വേഷം നൽകാനാകുമെന്ന് മനസ്സിലാക്കി. എന്നാൽ അവസാനം അത് നായകന്മാരെയും നായകന്മാരെ ആഘോഷിക്കുന്നതിലേക്കും എത്തുമെന്നും മനോജ് ബാജ്പേയി പറഞ്ഞു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയാണ് ഇതിനെല്ലാം മാറ്റമുണ്ടായതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. പ്രത്യേകിച്ച് കോവിഡ് കാലത്ത്. ഒരുപാട് സ്ത്രീ കേന്ദ്രീകൃത സിനിമകൾ വന്നുകൊണ്ടിരിക്കുന്ന കാലത്താണ് നാമിപ്പോഴുള്ളതെന്ന് താരം പറഞ്ഞു. കോവിഡ് എന്നത് ലോകത്തിനെ മൊത്തത്തിൽ ദോഷകരമായി ബാധിച്ചു. പക്ഷേ അത് സിനിമാ മേഖലയിൽ ഒരു നല്ല മാറ്റത്തിനിടയാക്കി.
നാനാപടേക്കറേക്കുറിച്ചും ചടങ്ങിൽ അദ്ദേഹം പ്രതിപാദിച്ചു. "ബോളിവുഡിൽ അധികമാരാലും പ്രശംസിക്കപ്പെടാത്ത ഒരു താരം നാനാ പടേക്കറാണ്. പ്രതിഭയാണ് അദ്ദേഹം. ഹിന്ദി സിനിമാലോകത്ത് വാണിജ്യ സിനിമകൾ അരങ്ങുവാഴുന്ന സമയത്ത് നാടക കാലാകാരന്മാർക്കും കഴിവുകളുള്ളവർക്കും അവസരം നൽകിയയാളാണ് അദ്ദേഹം". മനോജ് ബാജ്പേയി പറഞ്ഞു.
Content Highlights: Manoj Bajpayee, Jaipur Literature Festival 2022, Covid-19 pandemic, Bollywood
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..