ചുമരെഴുത്തുകാരനായി വിനീത് ശ്രീനിവാസന്‍, മനോഹരത്തിന്റെ ട്രെയിലര്‍ പുറത്ത്

വിനീത് ശ്രീനിവാസ് നായകനാകുന്ന മനോഹരം എന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കല്‍, സുനില്‍ എ കെ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ചുമരെഴുത്തുകാരനായാണ് വിനീത് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്.

ഫ്ലക്സ് ബോര്‍ഡുകള്‍ വന്നപ്പോള്‍ ചുമരെഴുത്തുകാരുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളാണ് ചിത്രം പറയുന്നത്. അന്‍വര്‍ സാദിക്ക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, ജൂഡ് ആന്റണി ജോസഫ്, തുടങ്ങിയവരും അഭിനയിക്കുന്നു. ഛായാഗ്രഹണം ജെബിന്‍ ജേക്കബ്. ഗാനങ്ങളെഴുതിയിരിക്കുന്നത് ജോ പോള്‍. സംഗീതം സഞ്ജീവ് ടി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented