കോംപ്ലാനല്ല, കോംപ്ലക്‌സിന് കയ്യും കാലും വച്ച കക്ഷിയാ: മനോഹരം ട്രെയ്‌ലര്‍

വിനീത് ശ്രീനിവാസനെ നായകനാക്കി അന്‍വര്‍ സാദിഖ് ഒരുക്കുന്ന 'മനോഹര'ത്തിന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. തിരക്കഥയും സംവിധായകന്‍ തന്നെ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജെബിന്‍ ജേക്കബ് ആണ്. 'ഓര്‍മ്മയുണ്ടോ ഈ മുഖം' എന്ന ചിത്രത്തിന് ശേഷം അന്‍വര്‍ സാദിഖും വിനീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മനോഹരം.

അപര്‍ണ ദാസ്, ദീപക് പറമ്പോള്‍, ഇന്ദ്രന്‍സ്, കലാരഞ്ജിനി, സംവിധായകരായ വി കെ പ്രകാശ്, ജൂഡ് ആന്തണി ജോസഫ്, ബേസില്‍ ജോസഫ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ചക്കാലയ്ക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലയ്ക്കലാണ് നിര്‍മ്മാണം. ഈ മാസം തന്നെ തീയേറ്ററുകളിലെത്തും.

നവാഗതനായ ഗിരീഷ് ഒരുക്കിയ തണ്ണീര്‍മത്തന്‍ അനുജന്‍ ധ്യാന്‍ ശ്രീനിവാസന്റെ കന്നി സംവിധാന സംരംഭത്തില്‍ പുറത്തിറങ്ങിയ 'ലവ് ആക്ഷന്‍ ഡ്രാമ' എന്നിവയാണ് വിനീതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented