ഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ഉദാഹരണം സുജാതയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടും നടന്‍ ജോജു ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്.

പ്രേക്ഷകര്‍ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല സിനിമയുടെ ഉദാഹരണമാവട്ടെ ഉദാഹരണം സുജാത. നിറയെ പ്രാര്‍ഥനകള്‍ വേണം-മഞ്ജു വാര്യര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.