ഖാലിദ്, മഞ്ജു വാര്യർ | photo: special arrangements
വ്‌ളോഗര്‍ ഖാലിദ് അല്‍ അമേരിയെ അമ്പരപ്പിച്ച് മഞ്ജു വാര്യര്‍ ചിത്രം 'ആയിഷ'. മഞ്ജു വാര്യരെ പരിചയപ്പെടാനും 'ആയിഷ'യെക്കുറിച്ച് കൂടുതല്‍ അറിയാനും ഖാലിദ് താരത്തിന്റെ അടുത്തെത്തി. പിന്നാലെ ഇരുവരുമൊത്ത് കേക്ക് മുറിച്ച് ആയിഷയുടെ വിജയം ആഘോഷിക്കുകയും ചെയ്തു.
മഞ്ജുവുമൊത്തുള്ള ഫോട്ടോയും ഖാലിദ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. മഞ്ജു വാര്യരെ കാണാനായതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. മഞ്ജു വാര്യര്‍ക്കും ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ഖാലിദ് ആശംസകളും അറിയിച്ചു. മിഡില്‍ ഈസ്റ്റ് ജീവിതങ്ങള്‍ ആസ്പദമാക്കിയാണ് ഖാലിദ് വീഡിയോകള്‍ ചെയ്യാറുള്ളത്.
നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം നിര്‍വഹിച്ച ആയിഷ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആറ് ഭാഷകളിലായി എത്തിയ ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും മികച്ച പ്രതികരണമാണ് നേടുന്നത്. നിലമ്പൂര്‍ ആയിഷ എന്ന കലാകാരിക്കുള്ള ആദരമാണ് ഈ സിനിമയെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ വിജയാഘോഷം പ്രേക്ഷകര്‍ക്കൊപ്പം ഖത്തറില്‍ വെച്ച് മഞ്ജു വാര്യരും എം ജയചന്ദ്രനും അടങ്ങുന്ന ആയിഷ ടീം ആഘോഷിച്ചു. ഖാലിദ് അല്‍ അമേരിയും മഞ്ജു വാര്യര്‍ക്കൊപ്പം വിജയാഘോഷത്തില്‍ പങ്കെടുത്തിരുന്നു.
സക്കറിയയാണ് നിര്‍മാണം. ബി.കെ. ഹരിനാരായണന്‍, സുഹൈല്‍ കോയ എന്നിവര്‍ എഴുതിയ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു. ആഷിഫ് കക്കോടിയാണ് തിരക്കഥ. മഞ്ജു വാര്യര്‍ക്ക് പുറമെ രാധിക, സജ്ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Content Highlights: manju warrrier movie ayisha success celebration with vlogger khalid
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..