അജിത് ചിത്രത്തില്‍ ഗായികയായി മഞ്ജു: പാടുന്നത് ജിബ്രാന്റെ സം​ഗീതത്തിൽ


മഞ്ജു ആലപിച്ച ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

മഞ്ജു ട്വിറ്ററിൽ പങ്കു വച്ച ചിത്രങ്ങൾ | Photo:@ManjuWarrier4

മലയാള സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് മഞ്ജു വാര്യര്‍. മലയാള സിനിമയിലേക്കുള്ള മടങ്ങി വരവിന് ശേഷം ഇപ്പോള്‍ തമിഴിലും സജീവമായിരിക്കുകയാണ് മഞ്ജു. ധനുഷ് സിനിമയായ അസുരനിലെ അഭിനയത്തിന് ഗംഭീര വരവേല്‍പ്പാണ് തമിഴ് സിനിമാലോകം നടിക്ക് നല്‍കിയത്. ഇപ്പോള്‍ അജിത് ചിത്രത്തിന്റയും ഭാഗമായിരിക്കുകയാണ് മഞ്ജു.

എന്നാല്‍ ഇത്തവണ നായിക മാത്രമല്ല, മറിച്ച് ഗായിക കൂടിയായാണ് മഞ്ജു തമിഴ് പ്രേക്ഷകരിലേക്കെത്തുന്നത്. ട്വിറ്ററിലൂടെയാണ് ഇക്കാര്യം മഞ്ജു അറിയിച്ചത്. എച്ച്. വിനോദിന്റെ അജിത് ചിത്രം തുണിവിലാണ് മഞ്ജു പാടുന്നത്. തുണിവില്‍ പാടാന്‍ അവസരം ലഭിച്ചതില്‍ സന്തോഷവതിയാണെന്ന് മഞ്ജു ട്വിറ്ററില്‍ കുറിച്ചു.

ജിബ്രാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ജിബ്രാന് വേണ്ടി പാടുന്നതിന്റെ ത്രില്ലിലാണ് താരം. പൊങ്കലിനാണ് അജിത് ചിത്രത്തിന്റെ റിലീസ്. ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയുമാണ് നിര്‍വ്വഹിക്കുന്നത്. മഞ്ജു ആലപിച്ച ജാക്ക് ആന്‍ഡ് ജില്ലിലെ കിം കിം കിം എന്ന ഗാനം വലിയ ഹിറ്റായിരുന്നു.

Content Highlights: manju warrier to sing in ajith film thunivu


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented