മഞ്ജു വാര്യരും സണ്ണി വെയ്നും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചതുര്‍മുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രം  ഒരു ഹൊറര്‍ മൂവി ആണ്.

'ദി ഹിഡന്‍ ഫെയ്സ്' എന്നാണ് ടാഗ് ലൈന്‍.  നവാഗതരായ സലില്‍-രഞ്ജിത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മഞ്ജുവും സണ്ണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മഞ്ജുവിന്റെ ആദ്യ ഹൊറര്‍ ചിത്രം കൂടിയാണ് . ജിസ് ടോം മൂവീസിന്റെ ബാനറില്‍ ജിസ് തോമസ്, ജസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. അഭയകുമാര്‍, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജന്റേതാണ് ക്യാമറ. ഡോണ്‍ വിന്‍സെന്റ് സംഗീതം പകരുന്നു. 

Chathurmukham

Content Highlights : Manju Warrier Sunny Wayne In Horror Movie Chathurmukham