മഞ്ജു വാര്യരും സൗബിൻ ഷാഹിറും പ്രധാന വേഷങ്ങളിലെത്തുന്ന 'വെള്ളരിക്കാപട്ടണ'ത്തിന്റെ കാസ്റ്റിങ് കോള്‍ ശ്രദ്ധ നേടുന്നു. മഞ്ജുവാര്യരുടെയും സൗബിന്‍ ഷാഹിറിന്റെയും 'തമ്മില്‍തല്ലില്‍'കക്ഷി ചേരാൻ താത്പര്യമുള്ളവരെ അന്വേഷിച്ചാണ് കാസ്റ്റിങ്ങ് കോൾ. നാലുവിഭാഗങ്ങളിലാണ് അഭിനേതാക്കളെ തേടുന്നത്.

ഒന്നാംകക്ഷി(സ്ത്രീ)-പ്രായം 18നും 26നും മധ്യേ
രണ്ടാംകക്ഷി(പുരുഷന്‍)-പ്രായം 22നും 26നും മധ്യേ
മൂന്നാംകക്ഷി(സ്ത്രീ)-പ്രായം 28നും 35നും മധ്യേ
മറ്റ് കക്ഷികള്‍(സ്ത്രീയും പുരുഷനും)-പ്രായം 30നും 50നും മധ്യേ

താത്പര്യമുള്ളവര്‍ സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും ഫോട്ടോയും ബയോഡാറ്റയും vellarikkapattanammovie@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. ടിക് ടോക്‌വീഡിയോകള്‍ സ്വീകരിക്കില്ല.

ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിക്കാപട്ടണം' മഹേഷ് വെട്ടിയാര്‍ ആണ് സംവിധാനം ചെയ്യുന്നത്. ഉടന്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രത്തിന്റെ രചന മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ്. ഗൗതംശങ്കര്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍.

Content Highlights : Manju Warrier Soubin Shahir Movie VellarikkaPattanam casting call