
'വെള്ളരിപട്ടണ'ത്തിൽ മഞ്ജു വാര്യരും സൗബിൻ ഷാഹിറും
ഹൃദ്യമായ നര്‍മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് മഞ്ജു വാര്യർ-സൗബിൻ ഷാഹിർ ടീമിന്റെ 'വെള്ളരിപട്ടണം' ടീസര്‍ പുറത്തിറങ്ങി. മഞ്ജുവാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
വാള്‍പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു 'വെളളരിപട്ടണ'ത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ടീസറില്‍ ഇവരുടെ വാക്പയറ്റാണ് കാണാനാകുക. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നല്‍കുന്നതാണ് ടീസര്‍.
ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫുമാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന 'വെള്ളരിപട്ടണ'ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന.
സലിംകുമാര്‍, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്‍മ, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, മാലാ പാര്‍വതി, വീണാ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റഭിനേതാക്കള്‍. അലക്സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. എഡിറ്റിങ് അപ്പു എന്‍.ഭട്ടതിരി. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന് ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് കലാസംവിധായകന്‍. പ്രൊഡക്ഷന്‍ കണ്ട്രോളര് ബെന്നി കട്ടപ്പന. ശ്രീജിത് ബി.നായരും കെ.ജി.രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. പി.ആര്.ഒ. എ.എസ്.ദിനേശ്. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്: വൈശാഖ് സി.വടക്കേവീട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..