സ്‌ട്രേലിയയില്‍ ഒരു സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ് മഞ്ജു വാര്യര്‍. മെല്‍ബണിലെത്തിയ മഞ്ജു അവിടുത്തെ മനോഹരമായ സ്ഥലങ്ങളെല്ലാം ചുറ്റിയടിച്ചു കണ്ടുകൊണ്ടിരിക്കുകയാണ്. അതിനിടെ പ്രസിദ്ധമായ ദ ട്വല്‍വ് അപോസില്‍സിലും എത്തി.

കാതലര്‍ ദിനം എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ സ്ഥലമാണ് ദി ട്വല്‍വ് അപോസല്‍സ്. എ.ആര്‍ റഹ്മാന്‍ ഈണമിട്ട എന്ന വിലൈ അഴകേ എന്ന ഗാനം ചിത്രീകരിച്ചത് ഇവിടെയായിരുന്നു.

ദ ട്വല്‍വ് അപോസില്‍സ് നേരിട്ട് കണ്ടപ്പോള്‍ മഞ്ജുവിന് ആ ഗാനം പാടാതിരിക്കാനായില്ല. പാട്ട് പാടുക മാത്രമല്ല പാടിയ  പാട്ട് ആരാധകര്‍ക്കു വേണ്ടി ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു.

1999 ല്‍ പുറത്തിറങ്ങിയ കാതലര്‍ ദിനം സംവിധാനം ചെയ്തത് കതിരാണ്. അന്തരിച്ച നടന്‍ കുനാല്‍ സിംഗ്, സൊണാലി ബാന്ദ്രെ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയത്. ഉണ്ണി മേനോന്‍ ആലപിച്ച ഈ ഗാനത്തിന് വരികള്‍ എഴുതിയത് കവി വാലിയാണ്. ഓ മരിയ, റോജ റോജ തുടങ്ങി ചിത്രത്തിലെ മറ്റു ഗാനങ്ങളും സൂപ്പര്‍ ഹിറ്റായിരുന്നു.

Content Highlights: Manju warrier sings enna vilai azhage Kathalar dinam the Twelve Apostles