മഞ്ജു വാര്യർ | PHOTO: FACEBOOK/MANJU WARRIER
നടി മഞ്ജു വാര്യരെ ട്രോളിക്കൊണ്ടുള്ള വീഡിയോയുമായി സഹോദരൻ മധു വാര്യർ. മഞ്ജു സൈക്കിൾ സ്‌ലോ റേസ് നടത്തുന്നതിന്റെ ട്രോൾ വീഡിയോയാണ് മധു വാര്യർ പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ വെെറലായിരിക്കുകയാണ്.
കുതിരവട്ടം പപ്പുവിന്റെ പ്രശസ്തമായ ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ഡയലോഗ് ആണ് വീഡിയോയുടെ പശ്ചാത്തലത്തിലുള്ളത്. ‘‘നിങ്ങൾക്ക് ഒരു ട്രോളൻ ചേട്ടൻ ഉണ്ടായാൽ’’ എന്ന അടിക്കുറിപ്പോടെ മഞ്ജു വാര്യരും വീഡിയോ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്.
നിരവധിയാളുകളാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തുന്നത്. 'ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ, ഡയലോഗും ഹാൻഡിലും കറക്റ്റ് ടൈമിങ്' എന്ന് ഒരാൾ കുറിച്ചു. ചില കമന്റുകൾക്ക് മധു വാര്യർ മറുപടിയും നൽകിയിട്ടുണ്ട്.
മഞ്ജു വാര്യർ പങ്കുവെക്കുന്ന ചിത്രങ്ങൾ മിക്കപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. വാഹനങ്ങളുമായും യാത്രകളുമായും ബന്ധമുള്ള നിരവധി ചിത്രങ്ങൾ ഈയടുത്തായി താരം പങ്കുവെച്ചിരുന്നു. തമിഴ് ചിത്രം തുനിവ്, ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് മഞ്ജു വാര്യരുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ.
Content Highlights: manju warrier shares troll video made by madhu warrier
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..