
Manju Warrier with Mamootty (file pic on left), Manju with Mammootty (latest pic on right)
മഞ്ജു വാര്യര്‍ സന്തോഷത്തിലാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ്. ആ സന്തോഷമാണ് ഈ ചിത്രത്തില്‍ മഞ്ജുവിന്റെ മുഖത്ത് തെളിഞ്ഞു കാണുന്നത്. കൂടെ സ്വതസിദ്ധമായ ഗൗരവത്തില്‍ ഫോട്ടോയ്ക്കു പോസ് ചെയ്തു മമ്മൂട്ടിയും. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത ചിത്രമാണിത്.
'സ്വപ്നങ്ങള്‍ എന്നെങ്കിലും ഒരുനാള്‍ പൂവണിയും' എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന 'ദ പ്രീസ്റ്റ്' എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക.
ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്, വി.എന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ത്രില്ലര്‍ ചിത്രം നിര്‍മിക്കുന്നത്.

Content Highlights : manju warrier shares a liocation still with mammooty
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..