റിമി ടോമിയെപ്പോലെ മഞ്ജു വാര്യരെ കണ്ടമാത്രയില്‍ എടുത്തുപോക്കാനൊന്നും നിന്നില്ല ഷാരൂഖ് ഖാന്‍. സംഭവിച്ചത് നേരെ തിരിച്ചാണ്. വേദിയില്‍ ഒരു പാട്ടുകൊണ്ട് മഞ്ജുവിന്റെ മനസ്സ് കീഴടക്കുകയായിരുന്നു കിങ് ഖാന്‍. പ്രിയതാരത്തെ കണ്ട മാത്രയില്‍ പാട്ടു കേട്ട് അദ്ഭുതപരതന്ത്രയായി മലയാളത്തിന്റെ സ്വന്തം മഞ്ജു. അദ്ഭുതം കൂറുക മാത്രമല്ല, ഷാരൂഖിന്റെ ഏറ്റവും പ്രശസ്തമായ പാട്ടിന്റെ രണ്ടു വരി കേട്ടപ്പോൾ നാണം കൊണ്ട് തലകുനിച്ച് നിന്നുപോയി മഞ്ജു. മസ്‌കറ്റില്‍ കല്ല്യാണ്‍ ജ്വല്ലേഴ്‌സ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഈ താരസംഗമവും മഞ്ജുവിന്റെ ജീവിതത്തിലെ അപൂർവ നിമിഷവും.

ഷാരൂഖിനൊപ്പം വേദി പങ്കിട്ടത്തിന്റെ സന്തോഷം ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട് മഞ്ജു. കണ്ടുമുട്ടുന്നവരില്‍ താങ്കള്‍ അവശേഷിപ്പിക്കുന്ന ആ ഷാരൂഖ് ഇഫക്റ്റിനെപ്പറ്റി എനിക്കും തോന്നി താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്. നന്ദി-മഞ്ജു കുറിച്ചു.

മഞ്ജുവിന്റെ കുറിപ്പ് വായിക്കാം

"ഇന്നുവരെ ബിഗ് സ്‌ക്രീനിലും ടി.വി. സ്‌ക്രീനിലും മാത്രം കണ്ടിരുന്ന ആ ബാദ്ഷയെ നേരിട്ട് കണ്ടു. പ്രിയ ഷാരൂഖ്, പറഞ്ഞുകേട്ടിട്ടുണ്ട് കണ്ടുമുട്ടുന്നവരിലെല്ലാം താങ്കള്‍ അവശേഷിപ്പിക്കുന്ന ആ ഷാരൂഖ് ഇഫക്റ്റിനെപ്പറ്റി. എനിക്കും തോന്നി ഞാന്‍ താങ്കളുടെ ഏറ്റവും അടുത്ത ആരോ ആണെന്ന്. നന്ദി... പുതുവര്‍ഷ സമ്മാനം പോലെ താങ്കളുടെ ഏറ്റവും പ്രശസ്തമായ ആ ഗാനത്തിന്റെ രണ്ട് വരി എനിക്കായി പാടിയതിന് മറക്കാനാവാത്ത ഈ സായാഹ്നനം സമ്മാനിച്ചതിന് കല്ല്യാണ്‍ ജ്വല്ലേഴ്‌സസിനോടും."

Manju Warrier

manju warrier

 

manju warrier

manju warrier