ഐശ്വര്യ റായ്, മഞ്ജു വാര്യർ
അസുരന് എന്ന സിനിമയ്ക്ക് മുന്‍പ് തമിഴില്‍ നിന്ന് അവസരം വന്നിട്ടുണ്ടെന്ന് മഞ്ജു വാര്യര്‍. മഞ്ജു അഭിനയിച്ച് തുടങ്ങിയിരുന്ന കാലത്ത് മലയാളത്തില്‍ ഒട്ടേറെ സിനിമകള്‍ ചെയ്യേണ്ടി വന്നതിനാലും മറ്റു കാരണങ്ങളാലും തമിഴിലെ അവസരങ്ങള്‍ വേണ്ടെന്ന് വയ്ക്കേണ്ടിവന്നുവെന്ന് മഞ്ജു പറയുന്നു. ആയിഷ എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.
അസുരന് മുമ്പും ഒരുപാട് തമിഴ് സിനിമകളില്‍ നിന്ന് സിനിമകള്‍ വന്നിട്ടുണ്ടായിരുന്നു. കുറേ അവസരങ്ങള്‍ ലഭിച്ചു. പക്ഷെ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ല. മലയാളത്തില്‍ ആ സമയത്ത് തുടര്‍ച്ചയായി സിനിമകള്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ ഡേറ്റിന്റെ പ്രശ്നമാണ് കൂടുതല്‍ വന്നിരുന്നത്. 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍' ആണ് ഇപ്പോള്‍ പെട്ടെന്ന് ഓര്മ വരുന്നത്. അതിലെ ഞാന്‍ ചെയ്യേണ്ടിയിരുന്ന കഥാപാത്രം ഐശ്വര്യ റായ് ചെയ്തു. സംവിധായകന് രാജീവ് മേനോന് ആദ്യം എന്നെ ആയിരുന്നു സമീപിച്ചത്.
തന്നെ എപ്പോള്‍ വേണമെങ്കിലും സിനിമക്ക് വേണ്ടി സമീപിക്കാവുന്നതാണ്. എത്തിപ്പെടാന്‍ പറ്റുന്നില്ല, കോണ്ടാക്ട് ചെയ്യാന്‍ പറ്റുന്നില്ല എന്ന പരാതിയൊന്നും ആര്‍ക്കും ഇല്ലെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
രാജീവ് മേനോന് സംവിധാനം ചെയ്ത് 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍'. മമ്മൂട്ടി, അജിത്, തബു, ഐശ്വര്യ റായ്, അബ്ബാസ്, ശ്രീവിദ്യ, ശ്യാമിലി എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐശ്വര്യ റായ് അവതരിപ്പിച്ചത് മീനാക്ഷി എന്ന കഥാപാത്രത്തെയാണ്. ഐശ്വര്യ റായിയുടെ ഒട്ടേറെ നൃത്തരംഗങ്ങളുള്ള ചിത്രമായിരുന്നു അത്. മമ്മൂട്ടിയുടെ നായികയായാണ് ചിത്രത്തില്‍ ഐശ്വര്യയെത്തിയത്.
Content Highlights: manju warrier, Kandukondain Kandukondain, Aishwarya Rai,Mammootty, ayisha movie
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..