ലോക്ക്ഡൗണിനെ തുടര്‍ന്ന് വീടിനകത്ത് തന്നെ ഇരിക്കാന്‍ നിര്‍ബന്ധിതരായപ്പോള്‍ ഒഴിവു സമയം എങ്ങനെ ഫലപ്രദമായി ചിലവഴിക്കാമെന്ന ചിന്തയിലാണ് പലരും. സിനിമാ താരങ്ങളും വ്യത്യസ്തരല്ല.

തിരക്കുകള്‍ മൂലം ചെയ്യാന്‍ സാധിക്കാതെ പോയ പല കാര്യങ്ങളും ആസ്വദിച്ചു ചെയ്യുകയാണ് താരങ്ങള്‍. സ്ഥിരം ചെയ്തിരുന്ന സംഗതികള്‍ കൂടുതല്‍ ആസ്വദിച്ച് ചെയ്യാനും അത് ആരാധകരുമായി പങ്കുവെയ്ക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു. 

അത്തരത്തില്‍  നടി മഞ്ജു വാര്യര്‍ പങ്കുവച്ച വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. 

manju

നൃത്തവേദിയിൽ നിന്നാണ് മഞ്ജു വാര്യർ വെള്ളിത്തിരയിലെത്തിയത്. അഭിനയത്തിരക്കിനിടയിലും നൃത്തത്തെ മറക്കാൻ ഒരുക്കവുമായിരുന്നില്ല.അമ്മയുടെ പാഷനും അച്ഛന്റെ ത്യാഗവുമാണ് തന്നെ നര്‍ത്തകിയാക്കിയതെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്.  

Content Highlights : Manju Warrier Practising  Kuchipudi Dance Quarantine Times