ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസും ടോം ഇമ്മട്ടിയുടെ മെക്‌സികന്‍ അപാരതയും നേടുന്ന വിജയത്തില്‍ തനിക്ക് ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്ന് മഞ്ജു വാര്യർ. അങ്കമാലി ഡയറീസിലെ പുതുമുഖങ്ങളുടെ പ്രകടനം തന്നെ ഞെട്ടിച്ചുവെന്നും ഇരു ചിത്രങ്ങളും നേടുന്ന വിജയം തനിക്ക് ഏറെ സന്തോഷം നല്‍കുന്നുവെന്നും മഞ്ജു അഭിപ്രായപ്പെട്ടു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
ഒരു മെക്‌സിക്കന്‍ അപാരതയും അങ്കമാലി ഡയറീസും നേടിയ വലിയ വിജയത്തില്‍ ഒരുപാട് സന്തോഷം. സിനിമയെ സ്‌നേഹിക്കുന്നവര്‍ ഇവയെ ഒരുപോലെ സ്വീകരിച്ചുകഴിഞ്ഞു. കാമ്പസിന്റെ ഗൃഹാതുരതയിലൂടെ മെക്‌സിക്കന്‍ അപാരത എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുമ്പോള്‍ അങ്കമാലി ഡയറീസ് പുതിയമുഖങ്ങളുടെ അത്ഭുതപ്രകടനം കൊണ്ട് ഞെട്ടിക്കുന്നു. രണ്ടുസിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും അഭിനന്ദനം. ടൊവീനോയും ലിജോ ജോസ് പെല്ലിശ്ശേരിയും പ്രത്യേക പ്രശംസ അര്‍ഹിക്കുന്നു. പുതിയവര്‍ഷത്തിലും മലയാളസിനിമ വാണിജ്യവിജയങ്ങളോടെ തുടങ്ങിയത് ശുഭസൂചനയാണ്. വിജയകഥകള്‍ തുടരട്ടെ.