മഞ്ജു വാര്യർ ചിത്രം ജാക്ക് n ജില്ലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
അത്ഭുതപ്പെടുത്തുന്ന ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് n ജില്ലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടൻ മോഹൻലാലാണ് ഫസ്റ്റ്ലുക്ക് പുറത്തിറക്കിയത്. തന്റെ പ്രിയസുഹൃത്തിന് എല്ലാവിധ വിജയങ്ങളും നേർന്നുകൊണ്ടാണ് അദ്ദേഹം പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.
രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് n ജില്ലെന്ന് ഉറപ്പ് നൽകിയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് n ജിൽ നിർമ്മിച്ചിരിക്കുന്നത്. കാളിദാസ് ജയറാം, സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.
ബി കെ ഹരിനാരായണൻ വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. മെയ് 20ന് ചിത്രം തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം തീയറ്ററുകളിൽ വിതരണത്തിന് എത്തിക്കുന്നത്.
തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ് എം, സുരേഷ് രവീന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ് രാജീവ്, മഹേഷ് അയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം, അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ കുര്യൻ, ആർട്ട് ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച് റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി ആർ ഓ: വാഴൂർ ജോസ്, എ എസ് ദിനേഷ്, ആതിര ദിൽജിത്ത്.
Content Highlights: manju warrier new movie, jack n jill poster, soubin shahir, kalidas jayaram
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..