മഞ്ജുവാര്യര്‍ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള-അറബിക് ചിത്രം 'ആയിഷ '


ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്

Ayisha Poster

മഞ്ജുവാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആദ്യത്തെ മലയാള-അറബിക് ചിത്രം 'ആയിഷ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മഞ്ജുവിന്റെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ടൈറ്റില്‍ കഥാപാത്രത്തെയാണ് മഞ്ജു ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സംവിധായകന്‍ സക്കറിയയാണ്. രചന ആഷിഫ് കക്കോടി.

ഇന്തോ-അറബിക് പശ്ചാത്തലത്തിലൊരുങ്ങുന്ന , ഈ കുടുംബ ചിത്രം പൂര്‍ണ്ണമായും ഗള്‍ഫിലാണ് ചിത്രീകരിക്കുന്നത്. മലയാളത്തിനും അറബിക്കിനും പുറമെ ഇംഗ്ലീഷിലും ഏതാനും ഇതര ഇന്ത്യന്‍ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

സംഗീതം-എം ജയചന്ദ്രന്‍,
സഹ നിര്‍മ്മാണം- ഷംസുദ്ധീന്‍ എം.ടി, ഹാരിസ് ദേശം, പി.ബി അനീഷ്, സക്കറിയ വാവാട്. ക്രോസ് ബോര്‍ഡര്‍ ക്യാമറ, ഇമാജിന്‍ സിനിമാസ്, ഫെദര്‍ ടെച്ച് മൂവി ബോക്‌സ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു ശര്‍മ നിര്‍വ്വഹിക്കുന്നു.

എഡിറ്റര്‍-അപ്പു എന്‍ ഭട്ടതിരി,കലാ സംവിധാനം- പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം-മസ്ഹര്‍ ഹംസ,ചമയം-റോണക്‌സ് സേവ്യര്‍,ശബ്ദ സംവിധാനം-ടോണി ബാബു,ഗാനരചന-ബി കെ ഹരി നാരയണന്‍, സുഹൈല്‍ കോയ , നിര്‍മ്മാണ ഏകോപനം- ഗിരീഷ് അത്തോളി, നിര്‍മ്മാണ നിര്‍വ്വഹണം- റിന്നി ദിവകര്‍,ചീഫ് അസോസിയേറ്റ് ബിനു ജി, സ്റ്റില്‍സ്-രോഹിത് കെ സുരേഷ്,ഡിസൈന്‍സ് യെല്ലോ ടൂത്ത്‌സ്, 2022 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്

Content Highlights : Manju Warrier New Movie Ayisha directed by Aamir Pallikkal Zakariya


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented