-
ഇസഹാക്കിന്റെ ഒന്നാം പിറന്നാളിനെത്തി മഞ്ജു വാര്യരും. കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും മകന് ഇസയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ മഞ്ജു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസയെ കൈയിലെടുത്ത് കൊഞ്ചിക്കുന്ന ചിത്രവും മഞ്ജു പങ്കുവെക്കുന്നു. ആദ്യചിത്രത്തില്‍ ക്യാമറയിലേക്കു നോക്കുന്ന ഇസ രണ്ടാമത്തെ ചിത്രത്തില്‍ പുഞ്ചിരിക്കുന്നതായും കാണാം. കൗതുകമുണര്‍ത്തുന്ന ഈ ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും കണ്മണി ഇസഹാക്കിന്റെ ഒന്നാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. താരങ്ങളും ചാക്കോച്ചന്റെ സുഹൃത്തുക്കളുമടക്കം നിരവധി പേരാണ് കുഞ്ഞ് ഇസയ്ക്ക് ആശംസകള്‍ നേര്‍ന്നത്. നടിമാരായ പേര്‍ളി മാണി, അനുശ്രീ, ഉണ്ണിമായ തുടങ്ങിയവരും ആശംസകളറിയിച്ചിരുന്നു.
ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും ഏറെ സ്പെഷ്യലായിരുന്നു 2019.പതിനാല് വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇരുവരുടെയും ജീവിതത്തിലേക്ക് ഒരു മാലാഖ കുഞ്ഞ് എത്തിയ വര്‍ഷം.
ബൈബിളില്‍ അബ്രഹാമിനും ഭാര്യ സാറയ്ക്കും ഏറെ കാത്തിരുന്ന് ലഭിച്ച കുഞ്ഞാണ് ഇസഹാക്ക് . പതിനാലു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ജീവിതത്തിലേക്ക് വന്ന കണ്മണിയ്ക്കും അതേ പേരു തന്നെ നല്‍കിയിരിക്കുകയാണ് ചാക്കോച്ചനും പ്രിയയും.
Content Highlights : manju warrier meets izahaak kunchacko on his birthday kunchacko boban priya pics viral
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..