' വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു, ആദ്യം അത്ര കാര്യമാക്കിയില്ല'- മഞ്ജു


ചതുര്‍മുഖം എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ ചില വിചിത്ര സംഭവങ്ങള്‍ ഓര്‍ത്തെടുക്കുകയായിരുന്നു മഞ്ജു.

വാർത്താസമ്മേളനത്തിൽ മഞ്ജു വാര്യർ സംസാരിക്കുന്നു

'ഇന്നും വിശ്വസിക്കാന്‍ കഴിയുന്നില്ല. അന്ന് എന്റെ മൊബൈലിന് എന്താ സംഭവിച്ചതെന്ന് '? ആശ്ചര്യം വിടാനാവാതെ മഞ്ജു വാര്യര്‍ പറഞ്ഞു. രഞ്ജിത്ത് കമല ശങ്കര്‍, സലില്‍.വി എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'ചതുര്‍മുഖം എന്ന സിനിമയുടെ ലൊക്കേഷനിൽ ഉണ്ടായ അവിശ്വസനീയമായ ചില വിചിത്ര സംഭവങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഓര്‍ത്തെടുക്കുകയായിരുന്നു മഞ്ജു. മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറര്‍ ചിത്രം എന്ന അവകാശവാദവുമായാണ് ചിത്രം ഒരുങ്ങുന്നത്.

'ലോക്കേഷനില്‍ വിശ്വസിക്കാന്‍ പറ്റാത്ത പല സംഭവങ്ങളും നടന്നു. ആദ്യം അത്ര കാര്യമാക്കിയില്ല. പിന്നീടാണ് സംസാരമുണ്ടായത്. ഹൊറര്‍ സിനിമയായതു കൊണ്ടാണ് ഇത്തരം അനിഷ്ട സംഭവങ്ങളുണ്ടാവുന്നതെന്ന്. അതോടെ ലോക്കേഷനില്‍ എല്ലാവരിലും ഭയം വര്‍ദ്ധിച്ചു. ഒരിക്കല്‍ എന്റെ മൊബൈലും നിലച്ചു. കാരണമറിയാതെ ഭയന്നു. എല്ലാവരും അതൊടെ ഉറപ്പിച്ചു. ഹൊറര്‍ സിനിമയായതു കൊണ്ടാണെന്ന്. ഇന്നും ഉത്തരം കിട്ടാത്ത ചോദ്യമായി ആ സംഭവം തുടരുകയാണ്'-മഞ്ജു പറഞ്ഞു.

ചിത്രത്തിലെ നിഗൂഢമായ നാലാമത്തെ മുഖം ഒരു സ്മാര്‍ട്ട് മൊബൈല്‍ ഫോണ്‍ ആണെന്ന് എറണാകുളം ക്രൗണ്‍ പ്ലാസയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. മഞ്ജു വാര്യര്‍, സണ്ണി വെയിന്‍, അലന്‍സിയര്‍ എന്നിവരാണ് മറ്റു മുഖങ്ങള്‍. നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവര്‍ക്കൊപ്പം വന്‍ താരനിര ചതുര്‍ മുഖത്തില്‍ ഉള്‍പ്പെടുന്നു.

ഛായാഗ്രഹണം: അഭിനന്ദന്‍ രാമാനുജം. ചിത്രസംയോജനം: മനോജ്. പിസ, സി യു സൂണ്‍, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍.

മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് ടോംസ്, ജസ്റ്റിന്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ സംഭാഷണം അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്ന് എഴുതുന്നു. ഏറെ പ്രത്യേകതകളുള്ള ഈ സിനിമയുടെ കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ബിനീഷ് ചന്ദ്രനോടൊപ്പം കോ-പ്രൊഡ്യൂസറായി ബിജു ജോര്‍ജ്ജും ചതുര്‍ മുഖത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗാനരചയിതാവ് മനു മഞ്ജിത്ത്, സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോണ്‍ വിന്‍സെന്റാണ്, വസ്ത്രാലങ്കാരം സമീറ സനീഷ്. സന്‍ജോയ് അഗസ്റ്റിന്‍, ബിബിന്‍ ജോര്‍ജ്, ലിജോ പണിക്കര്‍, ആന്റണി കുഴിവേലില്‍ എന്നിവരാണ് ചതുര്‍മുഖം കോ പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ജിത്തു അഷ്റഫ് ക്രിയേറ്റീവ് ഹെഡ് ആയ ചിത്രത്തില്‍ ബിനു ജി നായരും ടോം വര്‍ഗീസുമാണ് ലയിന്‍ പ്രൊഡ്യൂസഴ്‌സ്.

മേക്കപ്പ്-രാജേഷ് നെന്മാറ,കല-നിമേഷ് എം താനൂര്‍, ചിഫ് അസോസിയേറ്റ് ഡയറക്ടര്‍-ശ്യാമന്തക് പ്രദീപ്, ഡിസൈന്‍സ്- ദിലീപ് ദാസ്. സെഞ്ച്വറി ഫിലിംസ് ' ചതുര്‍മുഖം' ഏപ്രില്‍ എട്ടിന് തീയേറ്ററിലെത്തിക്കുന്നു. വാര്‍ത്താ പ്രചരണം-എ എസ് ദിനേശ്.

Content Highlights: Manju Warrier Malayalam Movie Chathur Mukham Sunny Wayne


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented