'വെള്ള'ത്തിന് ശേഷം പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരും ജയസൂര്യയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചു. ശിവദയും ചിത്രത്തില്‍ വേഷമിടുന്നു. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവും ഒരുമിച്ച് അഭിനയിക്കുന്നത്.

പ്രജേഷിന്റെ മൂന്നാമത്തെ ചിത്രമാണിത്. ജയസൂര്യയെ നായകനായ 'ക്യാപ്റ്റനാ'യിരുന്നു ആദ്യ സംവിധാന സംരംഭം. ഇന്ത്യന്‍ ഫുട്‌ബോള്‍ താരം വി.പി സത്യന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ക്യാപ്റ്റന്‍ മികച്ച പ്രദര്‍ശന വിജയവും നിരൂപക പ്രശംസയും നേടിയിരുന്നു. 

ലോക്ഡൗണിന് ശേഷം മലയാളത്തില്‍ ആദ്യമായി പ്രദര്‍ശനത്തിനെത്തിയ ചിത്രമാണ് വെള്ളം. ഈ ചിത്രം തിയേറ്ററുകളില്‍ മികച്ച അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുന്നതിനിടയിലാണ് പ്രജേഷ് സെന്‍ തന്റെ മൂന്നാമത്തെ ചിത്രം ആരംഭിക്കുന്നത്. 

Content Highlights: Manju Warrier Jayasurya start shooting for Prajesh Sen movie after Vellam