സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിവിന്‍ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാന്‍ മഞ്ജു വാര്യര്‍. നവാഗതനായ ലിജു കൃഷ്ണയാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. 

സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമാണ് പടവെട്ട്. ഇവരുടെ ആദ്യ സംരംഭമായ  'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ 'മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത്' നേടിയിരുന്നു. 

നവംബറില്‍ കണ്ണൂരില്‍ ചിത്രീകരണം ആരംഭിച്ച പടവെട്ടില്‍ അതിഥി ബാലന്‍ ആണ് നായിക. അരുവി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി മാറിയ താരമാണ് അതിഥി. ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. 

ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് വരികള്‍. ദീപക് ഡി മേനോന്‍ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുണ്‍ ആര്‍ട് ഡയറക്ഷനും, റോണക്‌സ് സേവിയര്‍ മേക്കപ്പും, മഷര്‍ ഹംസ വസ്ത്രാലങ്കാരവും നിര്‍വഹിച്ചിരിക്കുന്നു. 

Content Highlights : Manju Warrier in Nivin Pauly Movie Padavettu Produced by Sunny Wayne