ആലപ്പാട്: പ്രളയബാധിതർക്കായി മഞ്ജുവാര്യരുടെ വീട് അധികൃതർ ഒരുക്കി. വീടിന്റെ ടൈറസ്സിലാണ് താത്‌കാലികമായി ഏതാനും കുടുംബങ്ങൾക്ക് കിടക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. മഞ്ജു ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമായി മഞ്ജുവാര്യർ ഇപ്പോൾ എറണാകുളത്താണ് താമസം.

ദുരിതബാധിതർ ഏറെയുള്ളത് പുള്ളിലാണ്. വായനശാല, പാർട്ടിഓഫീസ്, ഏതാനും വീടുകൾ എന്നിവിടങ്ങളിലായി ഇവിടെ 13 താത്‌കാലിക കേന്ദ്രങ്ങളാണുള്ളത്. ചിറയ്ക്കൽ ബോധാനന്ദ സ്‌കൂളിലെ ഇംഗ്ലീഷ് വിഭാഗം പ്രവർത്തിച്ചിരുന്നിടത്ത് ഏതാനും കുടുംബങ്ങളെ തമസിപ്പിച്ചതായും വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ പറഞ്ഞു. ഇരുനൂറിൽപ്പരം വീടുകളാണ് താഴ്‌ന്നപ്രദേശങ്ങളിലൊന്നായ ചാഴൂർ പഞ്ചായത്തിൽ തകർന്നത്.