ന്തരിച്ച സി.പി.എം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നടി മഞ്ജു വാര്യര്‍ പങ്കുവച്ച കുറിപ്പിന് താഴെ രൂക്ഷവിമര്‍ശം. നേരത്തെ സര്‍ക്കാര്‍ നേതൃത്വം നല്‍കിയ വനിതാ മതിലിന് മഞ്ജു  പിന്തുണ പിന്‍വലിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഇതിന്റെ തുടര്‍ച്ചയായാണ് മഞ്ജുവിന്റെ പോസ്റ്റിന് താഴെ പ്രതിഷേധ കമന്റുകള്‍ നിറഞ്ഞത്.

കാലത്തിന് തോല്പിക്കാനാവാത്ത സഖാവാണ് സൈമണ്‍ ബ്രിട്ടോ. ഒരു കത്തിമുനയ്ക്ക് തളര്‍ത്തിക്കളയാനാവാത്ത കരുത്ത്. മരിക്കില്ല, മനസുകളില്‍ ജീവിക്കും. വിട... എന്നായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. എന്നാല്‍ ഇതിന് താഴെ നിരവധി ഇടത് സഹയാത്രികരാണ് വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

manju

സഖാവ് സൈമണ്‍  ബ്രിട്ടോ സി.പി.എമ്മുകാരനാണെന്നും പാര്‍ട്ടി അറിയാതെയാണ് അനുശോചനക്കുറിപ്പ് പോസ്റ്റ് ചെയ്തത് എന്ന് പറഞ്ഞ് വരുമോ എന്നുമാണ് വിമര്‍ശകരുടെ ചോദ്യം. സഖാവ് ശക്തമായ നിലപാടുള്ള വ്യക്തിയായിരുന്നെന്നും താങ്കളെപ്പോലെ നിലപാട് ഇല്ലാത്ത വ്യക്തിയല്ലെന്നും അവര്‍ ഓര്‍മിപ്പിക്കുന്നുണ്ട്. വനിതാ മതിലിന്റെ വിജയവും പോസ്റ്റിന് താഴെ ആഘോഷിക്കപ്പെടുന്നുണ്ട്. വനിതാ മതില്‍ ടി.വിയില്‍  കണ്ട് ക്ഷീണിച്ച് ഇരിക്കുകയായിരിക്കും, കുറച്ചു കഞ്ഞിയെടുക്കട്ടേ എന്നാണ് വേറെ ചിലര്‍ കമന്റ് ചെയ്തിരിക്കുന്നത്.

manju

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമാകാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് മഞ്ജു വനിതാ മതിലില്‍ നിന്ന് പിന്മാറിയത്. ഇതോടെ താരത്തിന് നേരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

Content Highlights : Manju Warrier Facebook Post On Late Simon Britto Manju Warrier Women Wall Issue