മഞ്ജു ട്വിറ്ററിൽ പങ്കുവച്ച ചിത്രം | Photo:Twitter@ManjuWarrier4
അജിത് ചിത്രം തുനിവ് തിയേറ്ററുകളിൽ വലിയ വിജയം നേടി മുന്നേറുകയാണ്. തുനിവിലെ കണ്മണി എന്ന കഥാപാത്രമായി മഞ്ജുവും കൈയ്യടി വാങ്ങുകയാണ്. ഇപ്പോഴിതാ അജിത്തിനോടുള്ള നന്ദി പറയുകയാണ് മഞ്ജു.
'നന്ദി സര്, നിങ്ങള്‍ ആയിരിക്കുന്നതിന്.' മഞ്ജു വാരിയര്‍ ട്വിറ്ററില്‍ കുറിച്ചു. അജിത്തിനോടൊപ്പമുള്ള മൂന്ന് ചിത്രങ്ങളും നടി പങ്കുവച്ചിട്ടുണ്ട്. ഇത്തവണ നായിക മാത്രമല്ല, മറിച്ച് ഗായിക കൂടിയായാണ് മഞ്ജു തമിഴ് പ്രേക്ഷകരിലേക്കെത്തുന്നത്.
എച്ച് വിനോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിബ്രാനാണ് സംഗീതസംവിധാനം. ഛായാഗ്രഹണം നീരവ് ഷായും ചിത്രസംയോജനം വിജയ് വേലുക്കുട്ടിയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
Content Highlights: Ajith Kumar, Manju Warrier, Tamil Movie, Thunivu, H Vinoth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..