മഞ്ജു വാര്യർ | Photo:instagram.com|manju.warrier, instagram.com|p|CE8OezuJDd3|
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇന്ന് 42-ാം ജന്മദിനമാഘോഷിക്കുകയാണ്. പ്രിയ താരത്തിന് ജന്മദിനാശംസകൾ നേരുകയാണ് സിനിമാ ലോകവും സഹപ്രവർത്തകരും ആരാധകരും.
സഹോദരിയുടെ ജന്മദിനത്തിൽ ഓർമകളുടെ ആൽബത്തിൽ നിന്നും ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കുവച്ചാണ് സഹോദരനും നടനും സംവിധായകനുമായ മധു വാര്യർ ആശംസകൾ നേർന്നത്.
ഉറ്റ ചങ്ങാതിക്ക് ആശംസകൾ നേർന്ന് നടിമാരായ ഗീതു മോഹൻദാസ്, പൂർണിമ ഇന്ദ്രജിത്ത്, നടൻ നിവിൻ പോളി, അജു വർഗീസ്, സണ്ണി വെയ്ൻ തുടങ്ങി നിരവധി പേരാണ് താരത്തിന് ആശംസകൾ നേർന്നിരിക്കുന്നത്.
റോഷൻ ആൻഡ്രൂസ് ഒരുക്കിയ പ്രതി പൂവൻ കോഴിയിലാണ് മഞ്ജു ഒടുവിൽ വേഷമിട്ടത്. മരക്കാർ അറബിക്കടലിന്റെ സിംഹം, ജാക്ക് ആൻഡ് ജിൽ, കയറ്റം, ചതുർമുഖം, ദി പ്രീസ്റ്റ്, ലളിതം സുന്ദരം, പടവെട്ട് തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്
Content Highlights:Manju Warrier Celebrates Birthday Wishes from Fans and Colleagues


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..