മഞ്ജു വാര്യർ | photo: screen grab
ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യര്‍. 22 ലക്ഷത്തിന് മുകളില്‍ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഡ്രൈവിങ് ലൈസന്‍സ് എടുത്ത സമയത്തായിരുന്നു താരത്തിന്റെ പ്രതികരണം.
പുതിയ ബൈക്ക് ഓടിക്കുന്ന വീഡിയോയും മഞ്ജു പങ്കുവെച്ചിട്ടുണ്ട്. തന്നെപ്പോലുള്ള നിരവധിപ്പേര്‍ക്ക് പ്രചോദനമാകുന്ന നടന്‍ അജിത്തിന് നന്ദിയെന്നും നടി വീഡിയോയ്ക്ക് ഒപ്പം കുറിച്ചു. നേരത്തെ തുനിവ് എന്ന് ചിത്രത്തില്‍ അജിത്തിന്റെ നായികയായി മഞ്ജു വാര്യര്‍ വേഷമിട്ടിരുന്നു. 'വലിമൈ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എച്ച്.വിനോദും അജിത്തും ഒന്നിച്ച ചിത്രമായിരുന്നു തുനിവ്.
ചിത്രത്തിന്റെ ഷൂട്ടിങ് ബ്രേക്കില്‍ അജിത്തിനൊപ്പം നടി ലഡാക്ക് യാത്രയും നടത്തിയിരുന്നു. അജിത്ത് ഓടിച്ചിരുന്ന അതേ സീരീസിലുള്ള ബി.എം.ഡബ്ല്യു ബൈക്കാണ് ഇപ്പോള്‍ മഞ്ജുവും സ്വന്തമാക്കിയിരിക്കുന്നത്. 60 ദിവസം നീളുന്ന ഒരു ബൈക്ക് ട്രിപ്പ് അജിത്ത് ഈ വര്‍ഷം നടത്തുന്നുണ്ട്. ഈ ട്രിപ്പില്‍ മഞ്ജുവും പങ്കെടുക്കുമോയെന്ന് ആകാംക്ഷയിലാണ് ആരാധകര്‍. നേരത്തെ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ ഇനി തനിക്ക് ബി.എം.ഡബ്ല്യു ബൈക്ക് വാങ്ങാമെന്നും റോഡിലൂടെ ഓടിക്കാമെന്നും മഞ്ജു പറഞ്ഞിരുന്നു.
Content Highlights: manju warrier buys new bmw bike and says thanks to actor ajith
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..