മഞ്ജു വാര്യര്‍ പകര്‍ത്തിയ തന്റെ ചിത്രം പങ്കുവച്ച് നടി ഭാവന. ഇന്‍സ്റ്റാഗ്രാമിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഭക്ഷണം കഴിക്കാനിരിക്കുന്ന ഭാവനയുടെ ചിത്രമാണിത്. കയ്യില്‍ ഒരു ഫോര്‍ക്കുമായി ആരെയോ സൂക്ഷിച്ചു നോക്കുന്ന ഭാവനയെ ചിത്രത്തില്‍ കാണാം.  

'ഞങ്ങള്‍ എല്ലാവരും അല്‍പ്പം തകര്‍ന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം കടന്നുവരുന്നത്'- ഭാവന കുറിച്ചു. 

മഞ്ജു സിനിമയില്‍നിന്ന് ഇടവേളയെടുത്ത സമയത്താണ് ഭാവന അഭിനയത്തിലേക്ക് കടന്നുവരുന്നത്. ദീര്‍ഘകാലങ്ങളായി ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

Content Highlights: Manju warrier Bhavana Manju takes camera for Bhavana Instagram post